പി.പി.ദിവ്യയെ ചോദ്യം ചെയ്‌ത ശേഷം പൊലീസ് ജയിലിലേക്ക് മടക്കി എത്തിച്ചു ; ജാമ്യ ഹരജിയിൽ ചൊവ്വാഴ്ച വാദം*
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന് അറസ്റ്റിലായ പി.പി.ദിവ്യയെ പൊലീസ് ചോദ്യം ചെയ്‌ത ശേഷം ജയിലിൽ തിരികെ എത്തിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയാണ് അന്വേഷണ സംഘം ദിവ്യയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ കഴിഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയിട്ടാണ് ദിവ്യയെ കോടതിയിൽ ഹാജരാക്കിയത് പിന്നീട് വനിതാ ജയിലിലേക്ക് മടക്കി എത്തിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്.
അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ദിവ്യ സഹകരിച്ചിരുന്നില്ല. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നൽകിയത്. എന്നാൽ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
അറസ്റ്റിലായ ദിവസം ചോദ്യം ചെയ്തതിനാൽ ഇനിയും കൂടുതൽ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് നേരത്തേ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.
അഭിഭാഷകൻ കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയിട്ടുളളത്. ജാമ്യ ഹരജിയിൽ ചൊവ്വാഴ്ച വാദം നടക്കും.
After interrogating PP Divya, the police brought her back to jail; Hearing on bail plea on Tuesday